Sorry, you need to enable JavaScript to visit this website.

രോഹിത് വേണ്ട മുംബൈക്ക് ജയിക്കാന്‍ 

ദുബായ് - ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കുമായി വിട്ടുനില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സിന് പ്രശ്‌നമല്ല. പകരം ഓപണറുടെ വേഷം കെട്ടിയ ഇശാന്‍ കിഷന്‍ മാന്‍ ഓഫ് ദ മാച്ചായതോടെ അവര്‍ ഒമ്പതു വിക്കറ്റിന് ജയിച്ചു.
നിറംകെട്ട ബാറ്റിംഗ് കാഴ്ചവെച്ച ദല്‍ഹി കാപിറ്റല്‍സിനെ ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കശക്കിവിട്ടു. ഒമ്പതിന് 110 റണ്‍സെടുക്കാനേ ദല്‍ഹിക്കു സാധിച്ചുള്ളൂ. 34 പന്ത് ശേഷിക്കെ ക്വിന്റന്‍ ഡികോക്കിന്റെ മാത്രം നഷ്ടത്തില്‍ മുംബൈ ഈ ലക്ഷ്യം മറികടന്നു. ദല്‍ഹിയുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയാണ് ഇത്. നെറ്റ് റണ്‍റെയ്റ്റില്‍ അവര്‍ പഞ്ചാബ് കിംഗ്‌സ് ഇലവന് പിന്നിലായി. എങ്കിലും അവരുടെ പ്ലേഓഫ് പ്രതീക്ഷ അവസാനിച്ചിട്ടില്ല. മുംബൈ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കു പകരം ഇറങ്ങുന്ന ഇശാന്‍ കിഷനാണ് (47 പന്തില്‍ 72 നോട്ടൗട്ട്) മാന്‍ ഓഫ് ദ മാച്ച്. 
എട്ടോവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പങ്കുവെച്ച ജസ്പ്രീത് ബുംറയും (4-0-17-3) ട്രെന്റ് ബോള്‍ടുമാണ് (4-0-21-3) ദല്‍ഹിയെ വകവരുത്തിയത്. 

Latest News