Sorry, you need to enable JavaScript to visit this website.

വിക്കറ്റ് പോവാതെ 418, റെക്കോര്‍ഡുകള്‍ തരിപ്പണം

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിക്ടോറിയയുടെ മാര്‍ക്കസ് ഹാരിസും വില്‍ പുകോവ്‌സ്‌കിയും ചരിത്രം സൃഷ്ടിച്ചു. രണ്ടാം ദിനം പുറത്താവാതെ നിന്ന ഇരുവരും വിക്കറ്റ് പോവാതെ സ്‌കോര്‍ 418 ലെത്തിച്ചു. പുകോവിസ്‌കി ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍ അരികിലാണ്. ഹാരിസ് ഇരട്ട ശതകം പൂര്‍ത്തിയാക്കി (207 നോട്ടൗട്ട്). ഓപണറായി പുകോവിസ്‌കിയുടെ ആദ്യ ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സാണ് ഇത്. 
പുകോവ്‌സ്‌കി ഉജ്വല പ്രതിഭയാണെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ കാരണം പതിവായി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. ഇപ്പോള്‍ താന്‍ നല്ല മാനസികാരോഗ്യത്തിലാണെന്ന് യുവ താരം പറഞ്ഞു. 119 ലുള്ളപ്പോള്‍ പുകോവ്‌സ്‌കി ഒരു അവസരം നല്‍കിയതൊഴിച്ചാല്‍ വെല്ലുവിളിയില്ലാതെയാണ് ഇരുവരും മുന്നേറിയത്. 

Latest News