Sorry, you need to enable JavaScript to visit this website.

ഭണത്തിലും കരുത്തു  തെളിയിക്കും -അഞ്ജു

ഗുഡഗാവ് - അത്‌ലറ്റിക്‌സ് ഭരണത്തിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരുന്നതില്‍ അഞ്ജു ബോബി ജോര്‍ജ് ആഹ്ലാദം പ്രകടിപ്പിച്ചു. അഞ്ജുവിന് പുറമെ ദീര്‍ഘ ദൂര ഓട്ടക്കാരിയായിരുന്ന സുമന്‍ റാവത്ത്, മധ്യദൂര ഓട്ടക്കാരി സി. ലത, എ. ഹൈമ എന്നിവരും എക്‌സിക്യൂട്ടിവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
ഉന്നത തലത്തില്‍ രാജ്യത്തിനു വേണ്ടി പൊരുതുകയും മെഡല്‍ നേടുകയും ചെയ്ത അത്‌ലറ്റെന്ന നിലയില്‍ കായിക ഭരണം ഏറ്റെടുക്കാനുള്ള സമയമായെന്ന് അഞ്ജു പ്രതികരിച്ചു. അത്‌ലറ്റുകളുമായും കോച്ചുമാരുമായും എളുപ്പം ഇണങ്ങാനും കായിക രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കാനും എനിക്കാവും -അഞ്ജു പറഞ്ഞു. 

Latest News