Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ്: ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നു

ടോക്കിയൊ - ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചെങ്കിലും അിശ്ചിതത്വം തുടരുന്നു. ജപ്പാനില്‍ വാങ്ങിയ ടിക്കറ്റുകളുടെ തുക ആവശ്യമുള്ളവര്‍ക്ക് തിരിച്ചു നല്‍കാന്‍ തുടങ്ങി. ഗെയിംസിന് കാണികളെ പ്രവേശിപ്പിക്കാതിരിക്കാനോ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവാനോ സാധ്യത ഏറെയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ടിക്കറ്റെടുത്തവര്‍ അതാത് ഏജന്‍സികളെ സമീപിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 
ഒളിംപിക്‌സിനായി ഇതുവരെ 44.8 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ജപ്പാനില്‍ എത്ര ടിക്കറ്റ് വിറ്റു എന്ന് വെളിപ്പെടുത്തിയിട്ടില്ല. മുന്‍കാലങ്ങളില്‍ 10 മുതല്‍ 20 വരെ ശതമാനം പേരാണ് ഒളിംപികസ് കാണാനെത്താറ്. 

Latest News