Sorry, you need to enable JavaScript to visit this website.

മേലാറ്റൂർ സ്വദേശി ദഹറാനിൽ നിര്യാതനായി

ദമാം- മലപ്പുറം മേലാറ്റൂർ വേങ്ങൂർ സ്വദേശി പരേതനായ പതിരാമണ്ണ സൈതലവിയുടെ മകൻ അബ്ദുസലാം (51) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായി. പതിനാല് വർഷമായി ദോഹയിൽ ഹൗസ് ഡ്രൈവർ ആയിരുന്ന അദ്ദേഹം ദഹറാൻ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടായിരുന്നു. പെരിന്തൽമണ്ണ സ്വദേശിനി ലുബൈബത്താണ് ഭാര്യ. വിദ്യാർത്ഥികളായ സ്വാലിഹ്,ത്വയ്യിബ്,അമീർ എന്നിവർ മക്കളാണ്. സീനത്ത്,മുജീബ് ഫൈസി എന്നിവർ സഹോദരങ്ങളാണ്. ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റ നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അൽകോബാർ കെഎംസിസി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.


 

Tags

Latest News