Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന് ജന്മദിന സമ്മാനം, ഹൈദരാബാദിന് സൂപ്പര്‍ ജയം

ദുബായ് - മുപ്പത്തിനാലാം ജന്മദിനമാഘോഷിക്കുന്ന ക്യാപ്റ്റന്‍ ഡേവിഡ് വാണറുടെയും വൃദ്ധിമാന്‍ സാഹയുടെയും ആക്രമണത്തിന് മുന്നില്‍ ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിന് അടിതെറ്റി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ അവരുടെ പ്ലേഓഫ് സാധ്യത ആശങ്കയിലായി. തുടക്കം മുതല്‍ വാണറും (34 പന്തില്‍ 66) സാഹയും (45 പന്തില്‍ 87) ആഞ്ഞടിച്ചതോടെ രണ്ടിന് 219 എന്ന ഭീമന്‍ സ്‌കോറാണ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത്. ഈ സീസണിലെ തങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍. ദല്‍ഹി 19 ഓവറില്‍ 131 ന് ഓളൗട്ടായി. ലെഗ്‌സ്പിന്നര്‍ റാഷിദ് ഖാന്‍ നാലോവറില്‍ ഏഴ റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഹൈദരാബാദിന് 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
മൂന്നാമത്തെ പന്തില്‍ ശിഖര്‍ ധവാനും (0) രണ്ടാം ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും (5) പുറത്തായതോടെ ദല്‍ഹിയുടെ മറുപടി താളം തെറ്റി. ഓപണര്‍ അജിന്‍ക്യ രഹാനെയും (19 പന്തില്‍ 26) റിഷഭ് പന്തിനും (35 പന്തില്‍ 36) പുറമെ ഷിംറോന്‍ ഹെത്മയര്‍ (13 പന്തില്‍ 16) മാത്രമാണ് മുന്‍നിരയില്‍ അഞ്ചിലേറെ സ്‌കോര്‍ ചെയ്തത്. ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഏഴ് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സന്ദീപ് ശര്‍മക്കും (4-0-27-2) ടി. നടരാജനും (4-0-26-2) രണ്ടു വിക്കറ്റ് വീതം കിട്ടി

Latest News