Sorry, you need to enable JavaScript to visit this website.

ലെവന്‍ഡോവ്‌സ്‌കിയോട് പണം ആവശ്യപ്പെട്ട മുന്‍ ഏജന്റ് അറസ്റ്റില്‍

വാഴ്‌സ - ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് മുന്‍ ഏജന്റ് അറസ്റ്റില്‍. ലെവന്‍ഡോവ്‌സ്‌കിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഫുട്‌ബോള്‍ ഏജന്റ് സെസാരി കുചാര്‍സ്‌കി പോളണ്ടില്‍ അറസ്റ്റിലായത്. കുചാര്‍സ്‌കിയുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തി. 
മുന്‍കാലങ്ങളില്‍ നടത്തിയ കൂട്ടു ബിസിനസുകളുടെ പേരില്‍ ലെവന്‍ഡോവ്‌സ്‌കി രണ്ട് കോടി യൂറോ തരണമെന്നാണ് കുചാര്‍സ്‌കിയുടെ ആവശ്യം. എന്നാല്‍ പണം കൊടുക്കാനില്ലെന്നാണ് ലെവന്‍ഡോവ്‌സ്‌കി പറയുന്നത്. കുചാര്‍സ്‌കി പോളണ്ടിന്റെ ദേശീയ ടീമില്‍ കളിച്ചിരുന്നു. ലിബറല്‍ കാഴ്ചപ്പാടുള്ള പ്രതിപക്ഷ പാര്‍ടി സിവിക് പ്ലാറ്റ്‌ഫോമിന്റെ കീഴില്‍ പാര്‍മെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2018 വരെ പത്തു വര്‍ഷത്തോളം അദ്ദേഹം പോളണ്ടില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഏജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Latest News