Sorry, you need to enable JavaScript to visit this website.

107 ടെസ്റ്റുകളും നെഗറ്റിവ്, പരമ്പര തുടങ്ങുന്നു

റാവല്‍പിണ്ടി - പാക്കിസ്ഥാന്റെയും സിംബാബ്‌വെയുടെയും കളിക്കാരില്‍ നടത്തിയ 107 കോവിഡ് പരിശോധനകളും നെഗറ്റിവായതോടെ ശുഭകരമായി ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് ആരംഭിക്കുന്നു. കളിക്കാരിലും കോച്ചിംഗ് സ്റ്റാഫിലുമായി തിങ്കളാഴ്ചയാണ് പരിശോധന നടത്തിയത്. എല്ലാവരും ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജൈവകവചത്തിലാണ് കഴിയുന്നത്. ജൈവകവചത്തിനുള്ളില്‍ കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ഇനി നിയന്ത്രണമില്ലാതെ ഇടപെടാം. 
റാവല്‍പിണ്ടിയിലെ പിണ്ടി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തി. ഈ സ്റ്റേഡിയത്തിലാണ് മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 കളും അരങ്ങേറുക. വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനം.

 

Latest News