Sorry, you need to enable JavaScript to visit this website.

വിഷാദ രോഗത്തിന്  അടിമയെന്ന് ഓസീസ് ക്രിക്കറ്റര്‍

മെല്‍ബണ്‍ - ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വിഷാദരോഗം വല്ലാതെ അലട്ടിയെന്ന് ഓസ്‌ട്രേലിയന്‍ പെയ്‌സ്ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. കളിക്കുന്ന കാലത്തും രോഗമുണ്ടായിരുന്നു. എന്നാല്‍ വിരമിച്ച ശേഷം അത് കഠിനമായി. പെട്ടെന്ന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ജീവിതത്തിന് അര്‍ഥം നഷ്ടപ്പെട്ടതു പോലെ. ഇപ്പോള്‍ മാറ്റത്തിന്റെ ഘട്ടത്തിലാണ്. വിരമിച്ചിട്ട് രണ്ടു വര്‍ഷമായി -ജോണ്‍സണ്‍ പറഞ്ഞു. വിഷാദ രോഗം എപ്പോഴും ഉണ്ടായിട്ടുണ്ടാവാമെന്നും ക്രിക്കറ്റ് അതില്‍നിന്ന് ശ്രദ്ധ തിരിച്ചതായിരിക്കാമെന്നും ജോണ്‍സണ്‍ പറഞ്ഞു. 
73 ടെസ്റ്റില്‍ ജോണ്‍സണ്‍ 313 വിക്കറ്റെടുത്തിട്ടുണ്ട്. 153 ഏകദിനങ്ങളും 30 ട്വന്റി20 കളും കളിച്ചു. 2015 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജോണ്‍സണ്‍ മൂന്നു വര്‍ഷം കൂടി ഐ.പി.എല്ലിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും തുടര്‍ന്നു. 2018 ലാണ് പൂര്‍ണമായി കളി നിര്‍ത്തിയത്. 
 

Latest News