Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 1,111 കോവിഡ് കേസുകള്‍; മൂന്ന് പേര്‍ മരിച്ചു

അബുദാബി- രാജ്യത്ത് പുതുതായി 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. മൂന്ന് പേര്‍ മരിക്കുകയും 1,819 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കി. പുതുതായി രോഗം ബാധിച്ചവരുടെ ആരോഗ്യനില ഭദ്രമാണ്. ഇവര്‍ക്കെല്ലാം ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളിലായി 85,093 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയതില്‍നിന്നാണ് ഇത്രയും കേസ് കണ്ടെത്തിയത്. രാജ്യത്ത് ഇതിനോടകം 480 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൊത്തം 126,234 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 120,750 പേര്‍ രോഗത്തെ അതിജയിച്ചു. 
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി നിലവില്‍ 5,004 രോഗികളാണ് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മന്ത്രാലയം വിശദമാക്കി.  
കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുവെങ്കിലും ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്ന ആശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

Latest News