Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 813 പേര്‍ക്ക്  കോവിഡ്, ഏഴ് മരണം

കുവൈത്ത് സിറ്റി- കഴിഞ്ഞ 24 മണിക്കൂറിനിടെ, രാജ്യത്ത് 813 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് പേര്‍ മരണത്തിന് കീഴടങ്ങി. 1,718 പൂര്‍ണമായും രോഗമുക്തി കൈവരിച്ചു. ഇതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം 118,531 ആയി ഉയര്‍ന്നു. മൊത്തം മരണനിരക്ക് 721 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 109,916 ഉം ആയി മാറി. 7,894 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Latest News