Sorry, you need to enable JavaScript to visit this website.

ചന്ദ്രിക മുൻ ന്യൂസ് എഡിറ്റർ സി.കെ അബൂബക്കർ അന്തരിച്ചു

കോഴിക്കോട്-  ചന്ദ്രിക ദിനപത്രത്തിന്റെ മുൻ ന്യൂസ് എഡിറ്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.കെ അബൂബക്കർ (66) രാമനാട്ടുകരയിൽ നിര്യാതനായി.യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് മെമ്പർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്നതിനെ തുടർന്ന് വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു.

 

Latest News