Sorry, you need to enable JavaScript to visit this website.

14 റണ്‍സിന് ഏഴ് വിക്കറ്റ്, ജയം തോല്‍വിയാക്കി ഹൈദരാബാദ്

ദുബായ് - പരാജയം ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് തിരിച്ചടിച്ച പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഐ.പി.എല്ലിലെ ആവേശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൈയില്‍ നിന്ന് 12 റണ്‍സിന്റെ വിജയം തട്ടിയെടുത്തു. അവസാന നാലോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 27 റണ്‍സ് മതിയായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍. ഇന്നിംഗ്‌സിലുടനീളം ഇഴഞ്ഞ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പിന്നീട് പവര്‍പ്ലേ പിന്നിടും മുമ്പെ ഹൈദരാബാദ് അമ്പത് പിന്നീട്ടു. പക്ഷെ ഓപണര്‍മാര്‍ പുറത്തായ ശേഷം അവര്‍ മുടന്തി. അവസാന രണ്ടോവറില്‍ പതിനേഴും അവസാന ഓവറില്‍ പതിനാലും റണ്‍സ് വേണമായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍. സ്‌കോര്‍: പഞ്ചാബ് ഏഴിന് 126, ഹൈദരാബാദ് 19.5 ഓവറില്‍ 114.
നേരത്തെ ഉശിരന്‍ ബൗളിംഗിലൂടെ പഞ്ചാബിന്റെ ബാറ്റിംഗ് പടയെ ഹൈദരാബാദ് പിടിച്ചുകെട്ടിയിരുന്നു. ഏഴാം ഓവറിനു ശേഷം ബൗണ്ടറിയടിക്കാന്‍ ഹൈദരാബാദിന് സാധിച്ചത് അവസാന രണ്ടോവറിലാണ്. അതും രണ്ടു ബൗണ്ടറി മാത്രം. ഇന്നിംഗ്‌സിലുടനീളം പഞ്ചാബ് പരുങ്ങി. അവസാന അഞ്ചോവറില്‍ 38 റണ്‍സ് മാത്രമാണ് ഹൈദരാബാദ് വഴങ്ങിയത്. സ്പിന്നര്‍ റാഷിദ് ഖാനും (4-0-14-2) പെയ്‌സ്ബൗളര്‍ ടി. നടരാജനും (4-0-23-0) ജെയ്‌സന്‍ ഹോള്‍ഡറും (4-0-27-2) സന്ദീപ് ശര്‍മയും (4-0-29-2) അവരെ വരിഞ്ഞുകെട്ടി. 


 

Latest News