Sorry, you need to enable JavaScript to visit this website.

സെഞ്ചുറിക്കരികെ  ഹാമില്‍ടണ്‍

ലിസ്ബണ്‍ - ബ്രിട്ടിഷ് താരം ലൂയിസ് ഹാമില്‍ടണ്‍ ഫോര്‍മുല വണ്ണില്‍ നൂറാം പോള്‍ പൊസിഷന്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്നു. പോര്‍ചുഗീസ് ഗ്രാന്റ്പ്രിയില്‍ മെഴ്‌സിഡസ് താരം 97 ാമത്തെ പോള്‍ പൊസിഷന്‍ സ്വന്തമാക്കി. മെഴ്‌സിഡസിലെ സഹതാരം വാല്‍ടേരി ബോട്ടാസിനെയാണ് മറികടന്നത്. േൈഡ്രവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമില്‍ടന് പിന്നിലുള്ള റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പനാണ് മൂന്നാം സ്ഥാനത്ത്. 
2020 ലെ സീസണില്‍ ഒമ്പതാം തവണയാണ് ഹാമില്‍ടണ്‍ പോള്‍ പൊസിഷനിലെത്തുന്നത്. ഹാമില്‍ടണെ തോല്‍പിക്കണമെങ്കില്‍ ഈ ഗ്രാന്റ്പ്രി ബോട്ടാസ് ജയിച്ചേ പറ്റൂ. 

Latest News