Sorry, you need to enable JavaScript to visit this website.

വീണ്ടും തിരിച്ചടി, സിറ്റി പന്ത്രണ്ടാമത്

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മോശം ഫോം തുടരുന്നു. വെസ്റ്റ്ഹാമുമായി അവര്‍ 1-1 സമനില വഴങ്ങി. ആറു വര്‍ഷത്തിനിടയില്‍ സിറ്റിയുടെ ഏറ്റവും മോശം തുടക്കമാണ് ഇത്. രണ്ടാം പകുതിയില്‍ പകരക്കാരന്‍ ഫില്‍ ഫോദന്റെ ഗോള്‍ വേണ്ടി വന്നു സിറ്റിക്ക് സമനില പോലും നേടാന്‍. 
ഞായറാഴ്ച ടോട്ടനത്തെ സമനിലയില്‍ കുരുക്കിയ ആവേശത്തിലിറങ്ങിയ വെസ്റ്റ്ഹാം പതിനെട്ടാം മിനിറ്റില്‍ മിഖായില്‍ ആന്റോണിയോയുടെ ബൈസികിള്‍ കിക്കിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ജോ കാന്‍സേലോയുടെ ക്രോസ് സമര്‍ഥമായി നിയന്ത്രിച്ച ശേഷമാണ് ഫോദന്‍ ഗോള്‍ മടക്കിയത്. 
അഞ്ച് കളികളില്‍ എട്ട് പോയന്റ് മാത്രമാണ് സിറ്റിയുടെ സമ്പാദ്യം. പോയന്റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. വെസ്റ്റ്ഹാമിനും പിന്നില്‍. 13 പോയന്റുമായി എവര്‍ടനാണ് ഒന്നാം സ്ഥാനത്ത്. 

Latest News