Sorry, you need to enable JavaScript to visit this website.

-ടീം പ്രഖ്യാപിക്കും മുമ്പെ രണ്ട് കളിക്കാര്‍ പുറപ്പെടുന്നു

മുംബൈ - ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കളിക്കാര്‍ ഞായറാഴ്ച പര്യടനത്തിന് പുറപ്പെടുന്നു. ടീമില്‍ സ്ഥാനമുറപ്പായ ചേതേശ്വര്‍ പൂജാരയെയും ഹനുമ വിഹാരിയെയുമാണ് നേരത്തെ അയക്കുന്നത്. ഐ.പി.എല്ലിന്റെ ഭാഗമല്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് കളിക്കാരായ ഇരുവരും ഇന്ന് യാത്ര തിരിക്കും. ദുബായില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ പരിശീലനം നടത്തും. ഐ.പി.എല്‍ കഴിഞ്ഞ ശേഷം മറ്റു കളിക്കാര്‍ക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. കോച്ച് രവിശാസ്ത്രിയും ദുബായിലെത്തും. 
പൂജാരക്കും ഹനുമക്കുമൊപ്പം ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുമുണ്ടാവും. പരമ്പരക്കായി വലിയ സംഘത്തെ ഇന്ത്യ അയക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്. സന്നാഹ മത്സരങ്ങള്‍ക്കോ നെറ്റ് ബൗളര്‍മാരായോ ആതിഥേയ രാജ്യത്തെ കളിക്കാരെ ലഭിക്കില്ലെന്നതിനാലാണ് ഇത്. പരമ്പരയുടെ മത്സര ക്രമം ഇതുവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിശ്ചിത ഓവര്‍ മത്സരങ്ങളോടെയാവും പരമ്പര തുടങ്ങുക. നാലു ടെസ്റ്റുകളില്‍ ആദ്യത്തേത് ഡേ-നൈറ്റായിരിക്കും. 

Latest News