Sorry, you need to enable JavaScript to visit this website.

നൗകാമ്പില്‍ റയല്‍ അശ്വമേധം

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ അവരുടെ കളിത്തട്ടത്തില്‍ റയല്‍ മഡ്രീഡ് 3-1 ന് തകര്‍ത്തു സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കഴിഞ്ഞ മത്സരങ്ങളില്‍ ദുര്‍ബല ടീമുകളോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കുന്നതായി റയലിന്റെ വിജയം. 
ആളൊഴിഞ്ഞ കളിക്കളത്തില്‍ ഉശിരന്‍ തുടക്കമായിരുന്നു ക്ലാസിക്കോക്ക്. അതിവേഗ നീക്കങ്ങളില്‍ ഇരു ഗോള്‍മുഖങ്ങളും പ്രകമ്പനം കൊണ്ടു. അഞ്ചാം മിനിറ്റില്‍ ഫെഡറിക്കൊ വാല്‍വെര്‍ദെ ബാഴ്‌സലോണയെ ഞെട്ടിച്ചു. മൂന്നു മിനിറ്റിനകം അന്‍സു ഫാത്തിയിലൂടെ ബാഴ്‌സലോണ തിരിച്ചടിച്ചു. ക്ലാസിക്കോയില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനായി പതിനേഴുകാരന്‍. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയില്‍ നിന്ന് റയല്‍ നായകന്‍ സെര്‍ജിയൊ റാമോസും തൊണ്ണൂറാം മിനിറ്റില്‍ ലൂക്ക മോദ്‌റിച്ചും റയലിന്റെ വിജയം ആധികാരികമാക്കി. 
 

Latest News