Sorry, you need to enable JavaScript to visit this website.

കുവൈത്ത്: ജീവകാരുണ്യത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തായി 

കുവൈത്ത് സിറ്റി- ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുകയും
ദാതാക്കളുടെ പണം പിടിച്ചെടുക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ കോടതിവിധി.
പ്രശസ്തമായ ഒരു ചാരിറ്റബിള്‍ മേധാവിക്കെതിരെയാണ് കുവൈത്ത് കോടതി സുപ്രധാന വിധിപ്രസ്താവം പുറപ്പെടുവിച്ചത്.
രാജ്യത്ത് നിലവിലുള്ള ചാരിറ്റി സംഘടനകള്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലാവുന്നത്.
211,000 കുവൈത്തി ദിനാര്‍ ഇയാള്‍ പിരിച്ചെടുത്തുവെന്നും തുക വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ചാരിറ്റി സംഘത്തിന്റെ തലവന്‍ എന്ന നിലയിലുള്ള ജനസമ്മിതി ഇയാള്‍ മുതലെടുക്കുകയായിരുന്നു. കൂടാതെ, കെട്ടിടവും കാറും വാങ്ങുന്നതിന് പ്രതി നിയമവിരുദ്ധമായി സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും  മൊഴി നല്‍കിയിട്ടുണ്ട്.
പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസിന്റെ തുടര്‍ വിചാരണ നവംബര്‍ 16ന് നടക്കും.

Latest News