Sorry, you need to enable JavaScript to visit this website.

ഒമാനിലേക്ക് കടല്‍മാര്‍ഗം വിദേശികളെ കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

മസ്‌കത്ത് - കടല്‍ മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് വിദേശികളെ കടത്താന്‍ ശ്രമിച്ച നാലംഗ സംഘം ഒമാനില്‍ അറസ്റ്റില്‍. നോര്‍ത്ത് അല്‍ബാത്തിന ഗവര്‍ണറേറ്റ് പോലീസാണ് സംഘത്തെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാവരില്‍ രണ്ട് പേര്‍ ഒമാനികളും രണ്ടു പേര്‍ വിദേശികളുമാണ്. പ്രതികള്‍ക്ക് വിദേശ ബന്ധമുള്ളതായി സംശയമുണ്ട്. വിശദമായ അന്വേഷണത്തിനും വിചാരണക്കുമായി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News