Sorry, you need to enable JavaScript to visit this website.

പുകയില, ലഹരി വസ്തുക്കള്‍ വന്‍തോതില്‍ പിടികൂടി ദുബായ് കസ്റ്റംസ്

ദുബായ്- എട്ട് മാസത്തിനിടെ ജബല്‍അലി കസ്റ്റംസ് സെന്റര്‍ 53,760 ലഹരി ഗുളികകളും 55 ലക്ഷം പാര്‍സല്‍ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. ദുബായ് സീ കസ്റ്റംസ് സെന്റര്‍ മാനേജ്മെന്റ് മേധാവി യൂസുഫ് അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. 
ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ കാലയളവില്‍ 103 കള്ളക്കടത്ത് ശ്രമങ്ങളാണ് ജബല്‍അലി കസ്റ്റംസ് സെന്റര്‍ പരാജയപ്പെടുത്തിയത്. 144,025 കണ്ടയ്‌നറുകള്‍ പരിശോധിച്ചതില്‍ ലഹരിഗുളിക ശേഖരത്തിന് പുറമെ, അനധികൃതമായി കടത്താന്‍ ശ്രമിച്ച 33,930 കിലോ ചന്ദനത്തടികളും പിടിച്ചെടുത്തിരുന്നു.
മണിക്കൂറില്‍ 900 കണ്ടയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആറ് നൂതന സ്‌കാനിംഗ് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ജബല്‍ അലി കസ്റ്റംസ് സെന്റര്‍. കണ്ടെയ്‌നറിനുള്ളിലെ വസ്തുക്കളുടെ സാന്ദ്രത തിരിച്ചറിഞ്ഞ് സംശയാസ്പദമായ ചരക്കുകളെ കുറിച്ച് സിസ്റ്റം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിവരം നല്‍കും. തുടര്‍ന്ന് സ്‌നിഫിംഗ് ഡോഗ്‌സ് യൂണിറ്റിന്റെയും പ്രൊഫഷണല്‍ സംഘത്തിന്റെയും സഹായത്തോടെയാണ് പരിശോധന നടത്തുക.
 

Latest News