Sorry, you need to enable JavaScript to visit this website.

ബലാ ദേവി  വീണ്ടും ബൂട്ടണിഞ്ഞു

ഗ്ലാസ്‌ഗൊ - ലോക്ഡൗണ്‍ ഇളവേളക്കു ശേഷം ഇന്ത്യന്‍ വനിതാ ഫുട്‌ബോളര്‍ ബലാ ദേവി സ്‌കോട്‌ലന്റില്‍ കളിക്കളത്തില്‍ തിരിച്ചെത്തി. ഗ്ലാസ്‌ഗൊ റെയ്‌ഞ്ചേഴ്‌സ് താരമായ ബലാ ദേവി പകരക്കാരിയായി ഇറങ്ങുകയും ചെയ്തു. സ്‌കോടിഷ് വനിതാ ലീഗില്‍ റെയ്‌ഞ്ചേഴ്‌സ് 5-1 ന് ഹേട്‌സിനെ തകര്‍ത്തു.  മുപ്പതുകാരി ലോക്ഡൗണ്‍ കാലത്ത് സ്‌കോട്‌ലന്റില്‍ തങ്ങുകയായിരുന്നു. മറ്റു കളിക്കാര്‍ ബഹുഭൂരിഭാഗവും ഗ്ലാസ്‌ഗോക്ക് സമീപപ്രദേശങ്ങൡലുള്ളവരാണ്. അതിനാല്‍ വല്ലാത്ത ഏകാന്തത തോന്നിയതായി അവര്‍ പറഞ്ഞു. ഞായറാഴ്ചയാണ് സ്‌കോടിഷ് വനിതാ ലീഗ് ആരംഭിച്ചത്. 
മണിപ്പൂര്‍ സ്വദേശി രണ്ടു മാസമായി ഈ മത്സരത്തിനായി പരിശീലനത്തിലായിരുന്നു. ഓണ്‍ലൈനായി ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലനത്തിലും ബലാ ദേവി പങ്കെടുക്കുന്നുണ്ട്.

 

Latest News