Sorry, you need to enable JavaScript to visit this website.

ഉള്ളില്‍ രോഷം പുകഞ്ഞു  -യൂനിവേഴ്‌സ് ബോസ് ഗയ്ല്‍

ദുബായ് - രോഷാകുലനായാണ് താന്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിന വന്നതെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കരീബിയന്‍ ഓപണര്‍ ക്രിസ് ഗയ്ല്‍. ജയിക്കാവുന്ന സ്ഥിതിയില്‍ നിന്ന് കാര്യങ്ങള്‍ ഈ ഗതിയില്‍ എത്തിച്ചതില്‍ ഒട്ടും സന്തോഷവാനായിരുന്നില്ല ഞാന്‍ -ഗയ്ല്‍ പറഞ്ഞു.
ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബിന് അഞ്ച് റണ്‍സേ നേടാനായുള്ളൂ. എന്നാല്‍ മുഹമ്മദ് ഷമി സമര്‍ഥമായി അത് പ്രതിരോധിക്കുകയും മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും ചെയ്തു. രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് ഗയ്ല്‍ സിക്‌സറിന് പറത്തി. മായാങ്ക് അഗര്‍വാള്‍ രണ്ട് ബൗണ്ടറിയോടെ വിജയം പിടിച്ചു. 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ കളിയിലും അവസാനം പഞ്ചാബ് ഉഴപ്പിയിരുന്നു. ഒടുവില്‍ അവസാന പന്തിലാണ് ജയിച്ചത്.
സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ആരാണ് ആദ്യ പന്ത് ഫെയ്‌സ് ചെയ്യുകയെന്ന് മായാങ്ക് ചോദിച്ചുവെന്നും ഞാനാണ് ബോസ് എന്നും ഞാന്‍ ആദ്യ പന്ത് നേരിടുമെന്നും മറുപടി നല്‍കി. എങ്കിലും ഷാമിയാണ് മാന്‍ ഓഫ് ദ മാച്ച്. ക്വിന്റന്‍ ഡികോക്കിനും രോഹിത് ശര്‍മക്കുമെതിരെ അഞ്ച് റണ്‍സ് പ്രതിരോധിക്കുക അത്ര എളുപ്പമല്ല -ഗയ്ല്‍ പറഞ്ഞു. 

Latest News