Sorry, you need to enable JavaScript to visit this website.

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോവിഡ് ശക്തമായി തിരിച്ചുവരും- സൗദി 

റിയാദ്- മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്താഴ്ചകളില്‍ കോവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വൈറസിന്റെ രണ്ടാം വരവിന് പല രാജ്യങ്ങളും സാക്ഷിയായിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന കരുതല്‍ നടപടികള്‍ അവഗണിച്ചതിന്റെ ഫലമാണിത്.

Latest News