ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കോവിഡ് ബാധിച്ചു. 357 പേരുടെ രോഗം ഭേദമായി. പതിനാറ് പേരാണ് മരിച്ചത്. നിലവിൽ 8487 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഗുരുതരാവസ്ഥയിലുള്ളത് 844 പേർ. ഏറ്റവും കൂടുതൽ രോഗികൾ മദീനയിലാണ്. 60. യാമ്പു 42, മക്ക 27, റിയാദ് 27 എന്നിങ്ങനെയാണ് മറ്റുള്ള നഗരങ്ങളിലെ രോഗികളുടെ എണ്ണം.