Sorry, you need to enable JavaScript to visit this website.

വൻതുക കൈക്കൂലി നിരസിച്ച പോലീസ്  ഉദ്യോഗസ്ഥർക്ക് അസീർ ഗവർണറുടെ ആദരവ്

അബഹ- രാജ്യസുരക്ഷക്ക് പ്രാമുഖ്യം നൽകി വൻതുക കൈക്കൂലി നൽകാമെന്ന ലഹരി കടത്ത് സംഘത്തിന്റെ വാഗ്ദാനം നിരസിച്ച 15 പോലീസ് ഉദ്യോഗസ്ഥരെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരൻ ആദരിച്ചു. അനധികൃത ലഹരിവസ്തുക്കൾ, വിവിധയിനം തോക്കുകൾ, ആയുധ സാമഗ്രികൾ, മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ച കള്ളപ്പണം എന്നിവ തടയുന്നതിൽ ഉദ്യോഗസ്ഥർ നിർവഹിച്ച സേവനങ്ങൾ മുൻനിർത്തിയാണ് ആദരവ്. 
കുറ്റവാളികളെ രക്ഷിക്കാൻ വാഗ്ദാനം ചെയ്ത വൻതുക നിരസിച്ചാണ് രാജ്യസുരക്ഷക്ക് വെല്ലുവിളി ആയേക്കാവുന്ന കള്ളക്കടത്ത് സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഉദ്യോഗസ്ഥരുടെ സത്യസന്ധതയെയും ആത്മാർത്ഥതയെയും ഗവർണർ പ്രശംസിച്ചു. മാതൃരാജ്യത്തിന്റെയും പൗരന്റെയും സുരക്ഷക്ക് ദോഷം വരുത്തുന്ന ഗൂഢസംഘങ്ങളെ ഇല്ലാതാക്കാൻ പോലീസുകാർ കാണിച്ച സേവന സന്നദ്ധതയും ജാഗ്രതയും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുമെന്ന് തുർക്കി രാജകുമാരൻ ഉറപ്പ് നൽകി.
 

Tags

Latest News