Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

ക്വാരന്റൈന്‍ ലംഘിച്ച് ഖുറയ് വിമാനത്തില്‍ രക്ഷപ്പെട്ടു

സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ് - സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ് ടെന്നിസ് ടൂര്‍ണമെന്റിന് മുന്നോടിയായി കോവിഡ് ബാധിച്ച അമേരിക്കന്‍ ടെന്നിസ് താരം സാം ഖുറയ് ക്വാരന്റൈന്‍ പൂര്‍ത്തിയാക്കിയാതെ റഷ്യയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ രക്ഷപ്പെട്ടു. ഭാര്യ ആബിയും ഒമ്പതു മാസം പ്രായമായ മകന്‍ ഫോഡും ഒപ്പമുണ്ടായിരുന്നു. 
ഖുറയോട് ഹോട്ടലില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. കുടുംബാംഗങ്ങളെ സ്വകാര്യ അപാര്‍ട്‌മെന്റിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് മുറിയുടെ വാതില്‍ തുറക്കാതിരുന്ന ഖുറയ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിക്കാതെ 13 ന് പുലര്‍ച്ചെ സ്ഥലം വിടുകയായിരുന്നു. 

Latest News