Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഇന്ത്യന്‍ ഗ്രാന്റ്പ്രി

ന്യൂദല്‍ഹി - മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്ന അത്‌ലറ്റിക്‌സ് സീസണ്‍ ഈ മാസം പുനരാരംഭിക്കാന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. 26 നും 27 നും ദേശീയ ഓപണ്‍ ത്രോസ് ചാമ്പ്യന്‍ഷിപ്പാണ് ആദ്യം അരങ്ങേറുക. ഡിസംബറില്‍ ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പിന് വിജയവാഡ ആതിഥ്യം വഹിക്കും. 
പ്രഥമ ഇന്ത്യന്‍ ഗ്രാന്റ്പ്രി ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അരങ്ങേറും. 19 ന് രണ്ടാം ഗ്രാന്റ്പ്രിക്കും തിരുവനന്തപുരം വേദിയാവും. 27 ന് പട്യാലയില്‍ മൂന്നാം ഗ്രാന്റ്പ്രി നടക്കും. മാര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പും ജൂണില്‍ അന്തര്‍ സംസ്ഥാന മീറ്റു അരങ്ങേറും. ആദ്യമായി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് നടത്താനും പദ്ധതിയുണ്ട്. 
 

Latest News