Sorry, you need to enable JavaScript to visit this website.

വി.പി. സുഹൈര്‍ ഐ.എസ്.എല്ലില്‍ 

ഗുവാഹതി - മലയാളി സ്‌ട്രൈക്കര്‍ വി.പി. സുഹൈര്‍ അടുത്ത സീസണില്‍ ഐ.എസ്.എല്ലില്‍ കളിക്കും. സുഹൈറുമായി നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് കരാറിലെത്തി. മികച്ച സ്‌ട്രൈക്കറെ തേടുകയായിരുന്നു കോച്ച് ജെറാഡ് നൂസും നോര്‍ത്ഈസ്റ്റ് ടീം മാനേജ്‌മെന്റും. ഒരു വിദേശ താരത്തെ കൊണ്ടുവരാനായിരുന്നു അവരുടെ ആദ്യ പദ്ധതി. എന്നാല്‍ ഐ-ലീഗിലെ മികച്ച കളിക്കാരിലൊരാളെ ടീമിലുള്‍പെടുത്താനുള്ള തീരുമാനത്തിലെത്തുകയും സുഹൈറിനെ ടീമിലെടുക്കുകയുമായിരുന്നു. 
സുഹൈര്‍ അവസാനം മോഹന്‍ ബഗാനു വേണ്ടിയാണ് കളിച്ചത്. ബഗാനൊപ്പം ഐ-ലീഗ് ചാമ്പ്യന്മാരായി. എന്നാല്‍ ബഗാന്‍ പിന്നീട് എ.ടി.കെയില്‍ ലയിച്ച് ഐ.എസ്.എല്ലിലെത്തിയതോടെ അവരുടെ മുന്‍നിര കളിക്കാര്‍ പുറത്തായി. ഗോകുലം കേരളാ എഫ്.സി, ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത തുടങ്ങിയ ക്ലബ്ബുകള്‍ക്കും കളിച്ചിരുന്നു. 
നവംബര്‍ 21 മുതല്‍ ഗോവയിലാണ് ഈ സീസണിലെ ഐ.എസ്.എല്‍. 

Latest News