റിയാദ്- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 492 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 592 പേർക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 26 പേർ മരിച്ചു. 335097 പേർക്ക് രോഗം ബാധിച്ചതിൽ 319746 പേർക്ക് രോഗമുക്തിയുണ്ടായി. ഇതേവരെ 4794 പേരാണ് മരിച്ചത്. നിലവിൽ 10557 പേർ ചികിത്സയിലാണ്.