Sorry, you need to enable JavaScript to visit this website.

കേരളത്തിൽ രണ്ടാം ദിവസവും എട്ടായിരം കടന്ന് കോവിഡ് രോഗികൾ

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂര്‍ 603, പാലക്കാട് 297, കാസര്‍ഗോഡ് 447, കണ്ണൂര്‍ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

Latest News