Sorry, you need to enable JavaScript to visit this website.

വനിതകള്‍ക്ക് സന്തോഷ വാര്‍ത്ത, വനിതാ ചലഞ്ച് നവംബറില്‍

മുംബൈ - ഏറെ അനിശ്ചിതത്വത്തിനിടയില്‍ ഐ.പി.എല്‍ വനിതാ ചലഞ്ച് ബി.സി.സി.ഐ സ്ഥിരീകരിച്ചു. മൂന്നു ടീമുകളുമായി വനിതാ ചലഞ്ച് ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ടൂര്‍ണമെന്റിലേക്ക് യു.എ.ഇയിലേക്ക് മാറ്റിയ ശേഷം അതെക്കുറിച്ച് മൗനമായിരുന്നു. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മൂന്ന് ടീമുകള്‍ മത്സരിക്കുകയും ഫൈനല്‍ നടത്തുകയും ചെയ്യുമെന്ന് ബി.സി.സി.ഐ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഐ.പി.എല്ലിന്റെ അവസാന ഘട്ടത്തിലായിരിക്കും ടൂര്‍ണമെന്റ്. നവംബര്‍ നാല് മുതല്‍. ഐ.പി.എല്‍ ഫൈനലിന്റെ തലേന്ന് , നവംബര്‍ ഒമ്പതിന് വനിതാ ചലഞ്ച് ഫൈനല്‍ അരങ്ങേറും. 
ഒക്ടോബര്‍ രണ്ടാം വാരത്തോടെ കളിക്കാരികള്‍ യു.എ.ഇയിലെത്തും. ആറ് ദിവസം ക്വാരന്റൈനില്‍ കഴിയണം. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും പ്രമുഖ താരങ്ങളൊക്കെ ബിഗ് ബാഷ് ട്വന്റി20 യിലായിരിക്കുമെന്നതിനാല്‍ ഇത്തവണ ഇന്ത്യന്‍ കളിക്കാരികളായിരിക്കും ഏറെ. പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിഗ് ബാഷിലും കളിക്കാനാവില്ല. 
 

Latest News