Sorry, you need to enable JavaScript to visit this website.

ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കോഴിക്കോട്- കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂർ കോഴിക്കോട്ടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെയാരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് വരെ നീണ്ടു. നിലമ്പൂർ സ്വദേശി സിബി വയലിൽ നടത്തിയ മെഡിക്കൽ കൺസൾട്ടൻസി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. സിബി വയലിൽ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ സ്‌പോൺസർ ചെയ്ത പരിപാടികളുടെ വിശദാംശങ്ങൾ തേടിയായിരുന്നു തന്നെ വിളിപ്പിച്ചതെന്ന് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. സിബി വയലിൽ നൽകിയ സംഭാവനയുടെ വിവരങ്ങൾ കൈമാറിയെന്ന് ഷൗക്കത്ത് വ്യക്തമാക്കി.
 

Latest News