Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 587 പേര്‍ക്കുകൂടി കോവിഡ് 

കുവൈത്ത് സിറ്റി- കുവൈത്തില്‍ 24 മണിക്കൂറിനിടെ 587 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 538 പേര്‍ രോഗമുക്തരായി. ഇതുവരെ 104,568 പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 96,049 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 607 ആയി. ബാക്കി 7912 പേരാണ് ചികിത്സയിലുള്ളത്. 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4014 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
അഹ്മദി ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 146 പേര്‍, ഹവല്ലി ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 134 പേര്‍, ജഹ്‌റ ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 113 പേര്‍, ഫര്‍വാനിയ ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 99 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 95 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.

Latest News