Sorry, you need to enable JavaScript to visit this website.

ഡ്യൂട്ടിയിലുള്ള പോലീസുകാരന്റെ ചിത്രം പകര്‍ത്തി, യുവതികള്‍  അറസ്റ്റില്‍

ദുബായ്- ഔദ്യോഗിക കൃത്യനിര്‍വഹണം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവതികള്‍ അറസ്റ്റില്‍. സുരക്ഷാ ഉദ്യോഗസ്ഥരെ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യതയെ പ്രതികള്‍ മാനിച്ചില്ലെന്ന് ദുബായ് പോലീസ് സി.ഐ.ഡി മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ജല്ലാഫ് പറഞ്ഞു.  
യു.എ.ഇ സൈബര്‍ ക്രൈം നിയമമനുസരിച്ച് പ്രതികള്‍ക്ക് ചുരുങ്ങിയത് ആറു മാസം ജയില്‍വാസവും 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കുമെന്നും പോലീസ് പറഞ്ഞു. ഏതൊരു വ്യക്തിയെയും അപകീര്‍ത്തിപ്പെടുത്തുകയോ സ്വകാര്യത ലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും, 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ക്ലിപ്പില്‍ തിരിമറിയോ എഡിറ്റിംഗോ നടത്തുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാണെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് പറഞ്ഞു.
 

Latest News