Sorry, you need to enable JavaScript to visit this website.

തലച്ചോറ് തിന്നുന്ന അമീബ; അമേരിക്കയില്‍ മുന്നറിയിപ്പ്

ഹൂസ്റ്റണ്‍- തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസ്സുകാരന്‍ മരിച്ച അമേരിക്കയിലെ ടെക്‌സാസില്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഈ അമീബയെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പുഴകളിലും തടാകങ്ങളിലും നീന്തല്‍ കുളങ്ങളിലും കാണപ്പെടുന്ന നേഗ്ലീരിയ ഫൗളേരിയെന്ന അമീബ ബാധിച്ച ഈ മാസം എട്ടിനാണ് ആറുവയസ്സായ കുട്ടി മരിച്ചത്. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നതാണ് മരണ കാരണമാകുന്നത്. തളര്‍ച്ചയും തലവേദനയും അനുഭവപ്പെടുന്നയാള്‍ ക്രമേണ മരണത്തിനു കീഴടങ്ങുന്നു.

പരിശോധനയില്‍ കുട്ടിയുടെ വീട്ടിലെ വാട്ടര്‍ടാപ്പില്‍ അമീബയുടെ തെളിവ് ലഭിച്ചതായി ലേക്ക് ജാക്കസണ്‍ ടൗണ്‍ വക്താവ് പറഞ്ഞു. നഗരകേന്ദ്രത്തിലെ ജലധാരയിലും അമീബയെ കണ്ടെത്തി. പ്രധാന പട്ടണമായ ഹൂസ്റ്റണിനു സമീപമാണ് ജലധാര.

 

Latest News