Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ബാംഗ്ലൂര്‍ രക്ഷപ്പെട്ടു

ദുബായ് - സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ കീഴക്കി. ബാംഗ്ലൂരിന് മൂന്നു കളിയില്‍ രണ്ടാം ജയമാണ് ഇത്. മുംബൈക്ക് മൂന്നു കളിയില്‍ രണ്ടാം തോല്‍വിയും. സ്‌കോര്‍: ബാംഗ്ലൂര്‍ മൂന്നിന് 201, മുംബൈ അഞ്ചിന് 201. സൂപ്പര്‍ ഓവറില്‍ മുംബൈയുടെ ഒന്നിന് ഏഴ് റണ്‍സ് ബാംഗ്ലൂര്‍ മറികടന്നു.ഈ ഐ.പി.എല്ലില്‍ രണ്ടാം തവണയാണ് സൂപ്പര്‍ ഓവര്‍ വിധിയെഴുതുന്നത്. ഇശാന്‍ കിഷന്റെയും (58 പന്തില്‍ 99) കെരോണ്‍ പോളാഡിന്റെയും (24 പന്തില്‍ 60 നോ്ടൗട്ട്) പരാജയത്തിന്റെ വക്കില്‍നിന്ന് മുംബൈയെ ടൈയിലെത്തിച്ചത്. നേരത്തെ കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കല്‍ ഐ.പി.എല്ലിലെ തന്റെ മൂന്നാം മത്സരത്തില്‍ രണ്ടാമത്തെ അര്‍ധ ശതകം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ട് സിക്‌സറുകളോടെ 99 ലെത്തിയ ഇശാന്‍  മൂന്നാം സിക്‌സറിനുള്ള ശ്രമത്തില്‍ പുറത്താവുകയായിരുന്നു.  സ്‌കോര്‍: ബാംഗ്ലൂര്‍ മൂന്നിന് 201, മുംബൈ അഞ്ചിന് 201.
പടിക്കലിന്റെയും ആരണ്‍ ഫിഞ്ചിന്റെയും വെറ്ററന്‍ സൂപ്പര്‍ താരം എബി ഡിവിലിയേഴ്‌സിന്റെയും അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിനെ 200 കടത്തിയത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരാജയപ്പെട്ടു.മുംബൈയുടെ തുടക്കം ദയനീയമായിരുന്നു. സിക്‌സറോടെ തുടങ്ങിയ രോഹിത് ശര്‍മ (8 പന്തില്‍ 8) രണ്ടാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ സ്പിന്നിനു മുന്നില്‍ വീണു. പകരം വന്ന സൂര്യകുമാര്‍ യാദവിന് അക്കൗണ്ട് തുറക്കാനായില്ല. ക്വിന്റന്‍ ഡികോക്കിനെ (14) യുസവേന്ദ്ര ചഹല്‍ നീക്കി. ഒടുവില്‍ ഇശാനും പോളാഡുമാണ് അവസാന നാലോവറില്‍ 79 റണ്‍സടിച്ചത്.


 

Latest News