Sorry, you need to enable JavaScript to visit this website.

ഈ ലാബുകളില്‍നിന്ന് കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കരുത് 

ദുബായ്- ഇന്ത്യയിലെ നാല് ലബോറട്ടറികളില്‍നിന്നുള്ള പ്രീ-ട്രാവല്‍ കോവിഡ് 19 പരിശോധനാ ഫലങ്ങള്‍ ഇനി ദുബായില്‍ സ്വീകരിക്കില്ലെന്ന് നയതന്ത്ര വൃത്തങ്ങളും എയര്‍ ഇന്ത്യയും അറിയിച്ചു.
ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്‌സ്, ദല്‍ഹിയിലെ ഡോ. പി. ഭാസിന്‍ പാത്‌ലാബ്‌സ്, നോബ്ള്‍ ഡയഗ്‌നോറ്റിക് സെന്റര്‍ എന്നിവയാണവ.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകരിച്ച ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ അസാധുവായി കണക്കാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.
ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ ശരിയായ ആരോഗ്യ അംഗീകാരമുള്ള ലബോറട്ടറികളില്‍നിന്ന് പ്രീ-ട്രാവല്‍ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കണമെന്ന എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കു സമാനമായ അറിയിപ്പ് യുഎഇ എയര്‍ലൈന്‍ ഫ്‌ളൈ ദുബായ് നല്‍കിയിട്ടുണ്ട്. 

Latest News