Sorry, you need to enable JavaScript to visit this website.

സുരക്ഷ ലംഘിച്ചാല്‍ സ്‌കൂളുകള്‍ക്ക് രണ്ടരലക്ഷം വരെ പിഴ

അബുദാബി- കോവിഡ് സുരക്ഷാ മുന്‍കരുതലുകളെടുക്കാതിരുന്നാല്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി എജ്യുക്കേഷന്‍ നോളജ് വിഭാഗം അറിയിച്ചു. 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അനുവാദം നല്‍കിയതിന് മുന്നോടിയായിട്ടാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം.  
ഓഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികള്‍ വര്‍ധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതില്‍ 88 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് പാര്‍ട്ടികള്‍, അനുശോചന പരിപാടികള്‍ തുടങ്ങിയ കൂട്ടായ്മകളില്‍ നിന്നും ക്വാറന്റീന്‍ പ്രോട്ടോകോള്‍ ലംഘിച്ചതു മൂലവുമാണ്. ഇതു കണക്കിലെടുത്ത് വിവാഹങ്ങളിലെയും അനുശോചന യോഗങ്ങളിലെയും സംഘം ചേരലുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

Latest News