റിയാദ്- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 455 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം 841 പേർക്ക് രോഗമുക്തിയുണ്ടായി. 29 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ 4712 പേർ മരിച്ചു. ആകെ 3,17846 പേർ രോഗം ഭേദമായി. 3,33,648 പേർക്കാണ് ഇതോടകം രോഗം ബാധിച്ചത്. നിലവിൽ 11,090 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.