കൊല്‍ക്കത്ത - മോഹന്‍ ബഗാനു പിന്നാലെ ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലിന്റെ ഭാഗമായി. ടൂര്‍ണമെന്റിലെ പതിനൊന്നാമത്തെ ടീമായി അവര്‍. എ.ടി.കെയുടെ ഭാഗമായി അടുത്ത സീസണില്‍ മോഹന്‍ ബഗാനും ഐ.എസ്.എല്ലില്‍ കളിക്കും. അഭിമാനത്തോടെ ഈസ്റ്റ് ബംഗാളിനെ വരവേല്‍ക്കുന്നതായി റിലയന്‍സ് ഫൗണ്ടേഷന് ചെയര്പെഴ്സന് നിത അംബാനി പ്രസ്താവിച്ചു. ഗോവയിലെ മൂന്നു വേദികളിലായി നവംബറില്‍ ഏഴാമത് ഐ.എസ്.എല്‍ അരങ്ങേറും.