Sorry, you need to enable JavaScript to visit this website.

സഞ്ജു, തെവാതിയ ഷോ  സിക്‌സര്‍ പ്രളയത്തില്‍ പഞ്ചാബ് മുങ്ങി

ദുബായ് - സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ സിക്‌സര്‍ പ്രളയം സൃഷ്ടിച്ച രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ നാടകീയമായി തോല്‍പിച്ചു. പഞ്ചാബിന്റെ മായാങ്ക് അഗര്‍വാളിന്റെ സെഞ്ചുറി വിഫലമായി. കെ.എല്‍ രാഹുലും (54 പന്തില്‍ 69) മായാങ്കും (50 പന്തില്‍ 106) പഞ്ചാബിനെ രണ്ടിന് 223 എന്ന വന്‍ സ്‌കോറിലേക്ക് നയിച്ചു. നിക്കൊളാസ് പൂരാന്‍ എട്ട് പന്തില്‍ പുറത്താവാതെ 25 റണ്‍സ് നേടി. സ്‌കോര്‍: പഞ്ചാബ് രണ്ടിന് 223, രാജസ്ഥാന്‍ 6 -226
രാജസ്ഥാന് ജോസ് ബട്‌ലറെ എളുപ്പം നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (27 പന്തില്‍ 50) സഞ്ജുവും (42 പന്തില്‍ 85) പൊരുതി. സഞ്ജുവിന്റെ സിക്‌സര്‍ രക്ഷിക്കാന്‍ പൂരാന്‍ നടത്തിയ ഫീല്‍ഡിംഗ് ഉജ്വലമായി. സഞ്ജു പുറത്തായ ശേഷം ഷെല്‍ഡന്‍ കോടറലിന്റെ പതിനെട്ടാം ഓവറില്‍ രാഹുല്‍ തെവാതിയ അഞ്ചു സിക്‌സറുകള്‍ പറത്തി. അടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ ജോഫ്ര ആര്‍ച്ചറും രാഹുലും മൂന്ന് സിക്‌സറിന് പായിച്ചു. എന്നാല്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ രാഹുലിനെ (31 പന്തില്‍ 51) ഷമി പുറത്താക്കി, അവസാന ഓവറില് റയാന്‍ പരാഗിനെ എം. അശ്വിന്‍ ബൗള്‍ഡാക്കി. എന്നാല്‍ 3 പന്ത് ശേഷിക്ക രാജസ്ഥാന്‍ വിജയം കണ്ടു. 


 


 

 

 

Latest News