Sorry, you need to enable JavaScript to visit this website.

റോളാങ്ഗാരോ ഉണരുന്നു, സംഘാടകര്‍ക്ക് തിരിച്ചടി

പാരിസ് - നീട്ടിവെച്ച ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് ഞായറാഴ്ച ആരംഭിക്കാനിരിക്കെ സംഘാടകര്‍ക്ക തിരിച്ചടി. ദിവസം ആയിരത്തോളം കാണികളെ പ്രവേശിക്കാന്‍ മാത്രമാണ് അനുമതി. ഇരുപതാനായിരത്തോളം കാണികളുമായി ടൂര്‍ണമെന്റ് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പാരിസില്‍ കോവിഡിന്റെ രണ്ടാം തരംഗമാണിപ്പോള്‍. ലോക്ഡൗണിനു ശേഷം കാണികളെ പ്രവേശിച്ച് നടത്തുന്ന ആദ്യ ഔദ്യോഗിക ടെന്നിസ് ടൂര്‍ണമെന്റാണ് ഫ്രഞ്ച് ഓപണ്‍. യു.എസ് ഓപണില്‍ കാണികളുണ്ടായിരുന്നില്ല. മേയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ കോവിഡ് കാരണമാണ് നീട്ടിവെച്ചത്. 
ഫ്രഞ്ച് ഓപണ്‍ വേദിയായ റോളാങ് ഗാരൊ കോവിഡ് റെഡ് സോണിലാണ്. റെഡ് സോണില്‍ മറ്റു കായിക ഇനങ്ങള്‍ക്കുള്ള അതേ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഫ്രഞ്ച് ഓപണും ബാധ്യസ്ഥമാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജോണ്‍ കാസ്റ്റക്‌സ് ഓര്‍മിപ്പിച്ചു. എന്നാല്‍ 12 ഹെക്ടര്‍ വിസ്തൃതിയില്‍ അയ്യായിരം പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് കളി കാണാമായിരുന്നു എന്ന് ഫ്രഞ്ച് ഓപണ്‍ ചീഫ് ഗയ് ഫോര്‍ഷെ അഭിപ്രായപ്പെട്ടു.
നിലവിലെ വനിതാ ചാമ്പ്യന്‍ അഷ്‌ലെയ് ബാര്‍ടി വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ യു.എസ് ഓപണില്‍ പങ്കെടുക്കാതിരുന്ന നിലവിലെ പുരുഷ ചാമ്പ്യന്‍ റഫായേല്‍ നദാല്‍ തന്റെ ഇഷ്ടപ്രതലത്തില്‍ കളിക്കാനെത്തും. കരിയറില്‍ രണ്ടു തവണ മാത്രമാണ് നദാല്‍ ഫ്രഞ്ച് ഓപണില്‍ തോറ്റത്. 93 മത്സരങ്ങള്‍ ജയിച്ചു. ഫ്രഞ്ച് ഓപണില്‍ പതിമൂന്നാം തവണ ചാമ്പ്യനാവാനൊരുങ്ങുകയാണ് നദാല്‍. അതു സാധിച്ചാല്‍ റോജര്‍ ഫെദരറുടെ 20 ഗ്രാന്റ്സ്ലാമുകളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നദാലിന് സാധിക്കും. ഫെദരര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. നിലവിലെ യു.എസ് ഓപണ്‍ വനിതാ ചാമ്പ്യന്‍ നൊവോമി ഒസാക്കയും 
 

Latest News