Sorry, you need to enable JavaScript to visit this website.

ആദ്യന്തം നാടകീയം, യുനൈറ്റഡിന് ആദ്യ ജയം

ബ്രൈറ്റന്‍ - ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണില്‍ ആദ്യ. വിജയം. മത്സരത്തിലെ അവസാനത്തെ കിക്ക് ഗോളാക്കിയ അവര്‍ ബ്രൈറ്റനെ 3-2 ന് തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോളടിച്ച ബ്രൈറ്റന്‍ സമനില പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. അഞ്ചു തവണ അവരുടെ ഷോട്ടുകള്‍ പോസ്റ്റിനു തട്ടി മടങ്ങുകയും ചെയ്തു. ഒടുവില്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് ഗോളടിച്ചതോടെ ബ്രൈറ്റന് തിരിച്ചുവരാന്‍ സമയമില്ലായിരുന്നു. ആദ്യ കളി യുനൈറ്റഡ് തോറ്റിരുന്നു. 
പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ ഇത്രയും വൈകി ഒരു ഗോള്‍ അവസാനമായി പിറന്നത് 2011 ലാണ്.  2004 ല്‍ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ടീമിന്റെ അഞ്ച് ഷോട്ടുകള്‍ക്ക് പോസ്റ്റ് വിലങ്ങു നില്‍ക്കുന്നത്.
 

Latest News