Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ബോര്‍ഡ് കനിഞ്ഞു, വനിതാ ടീമിന് സെലക്ടര്‍മാര്‍

ന്യൂദല്‍ഹി - മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ നീതു ഡേവിഡ് വനിതാ ദേശീയ ടീമിന്റെ ചീഫ് സെലക്ടറായി നിയമിതയായി. പുതിയ സെലക്ഷന്‍ പാനലില്‍ അഞ്ചു പേരാണ് ഉള്ളത്. പത്തു മാസത്തോളമായി വനിതാ ടീമിന് നാഥനില്ലാത്ത അവസ്ഥയായിരുന്നു. സെലക്ഷന്‍ പാനല്‍ നിലവിലുണ്ടായിരുന്നില്ല. ക്രിക്കറ്റ് ഓപറേഷന്‍സ് മാനേജര്‍ സാബാ കരീം രാജി വെച്ചതോടെ കളിക്കാര്‍ക്ക് സമീപിക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. കോച്ച് ഡബ്ല്യു.വി രാമന്റെ കരാര്‍ അവസാനിക്കാന്‍ പോവുകയുമായിരുന്നു. 
മുന്‍ ഇന്ത്യന്‍ താരങ്ങളായ ആരതി വൈദ്യ, രേണു മാര്‍ഗ്രേറ്റ്, വെങ്കടാചര്‍ കല്‍പന, മിത്തു മുഖര്‍ജി എന്നിവരാണ് സെലക്ഷന്‍ പാനലിലുള്ള മറ്റംഗങ്ങള്‍. ഒരുകാലത്ത് ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത കളിക്കാരിയായിരുന്നു നീതു. 97 ഏകദിനങ്ങളില്‍ 141 വിക്കറ്റ്. പിന്നീട ജുലാന്‍ ഗോസ്വാമി അവരെ മറികടന്നു. ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 1995 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ 53 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്തത് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബൗളിംഗാണ്. 

Latest News