Sorry, you need to enable JavaScript to visit this website.

ജിന്‍ഗാന്‍ ഐ.എസ്.എല്ലില്‍ തുടരും

ന്യൂദല്‍ഹി - വിദേശത്ത് കളിക്കാനുള്ള സാധ്യതകള്‍ തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട ഡിഫന്റര്‍ സന്ദേശ് ജിന്‍ഗാന്‍ അടുത്ത സീസണിലും ഐ.എസ്.എല്ലിലുണ്ടാവും. എ.ടി.കെ-മോഹന്‍ ബഗാനുമായി ഇന്ത്യന്‍ താരം കരാറൊപ്പിട്ടു. 2014 ലെ പ്രഥമ സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിലുള്‍പെടുത്തിയ ആദ്യ കളിക്കാരിലൊരാളാണ് ചണ്ഡീഗഢുകാരന്‍. പിന്നീട് ഐ.എസ്.എല്ലിലെ മികച്ച കളിക്കാരിലൊരാളായി വളരുകയും ഇന്ത്യന്‍ ടീമിന്റെ പ്രതിരോധനിരയിലെ വന്‍മതിലായി മാറുകയും ചെയ്തു. കഴിഞ്ഞ മേയിലാണ് ബ്ലാസ്‌റ്റേഴ്‌സുമായി പരസ്പര ധാരണയോടെ കരാര്‍ അവസാനിപ്പിച്ചത്. 
ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനാണ് സന്ദേശ് ജിന്‍ഗാന്‍ എന്ന് കരുതുന്നു. 
 

Latest News