Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കോവിഡ്  

ന്യൂദൽഹി- ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1089 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി. 9.6 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,420 പേർക്ക് രോഗം ഭേദമായി. പുതിയ കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളമാണ് ഇന്ത്യയിൽ ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം നാലാമതുമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടക്കുന്നതാണ് കേരളത്തിന്റെ നിലവിലെ അവസ്ഥ. വരുന്ന ആഴ്ചകളിൽ പുതിയ രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് തന്നെ വിലയിരുത്തുന്നത്.
 

Latest News