Sorry, you need to enable JavaScript to visit this website.

ദേശീയ ദിനാഘോഷം: തെരുവുകളിൽ ഉയർത്തിയത് മൂന്നു ലക്ഷം പതാകകൾ

റിയാദ് - തൊണ്ണൂറാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ തെരുവുകളിൽ നഗരസഭകളും ബലദിയകളും മൂന്നു ലക്ഷത്തിലേറെ പതാകകൾ ഉയർത്തിയതായി കണക്ക്. രാജ്യത്തെങ്ങുമായി റോഡുകളിലും ചത്വരങ്ങളിലും മേൽപാലങ്ങളിലും നഗരസഭാ ആസ്ഥാനങ്ങളിലുമായി 3,07,907 ഹരിത പതാകകളാണ് പാറിക്കളിക്കുന്നത്. ഏറ്റവും കൂടുതൽ ദേശീയ പതാകകൾ സ്ഥാപിച്ചത് റിയാദ് നഗരസഭയാണ്. 
തലസ്ഥാന നഗരിയിലെ തെരുവുകളിലും ചത്വരങ്ങളിലും മേൽപാലങ്ങളിലും മറ്റുമായി റിയാദ് നഗരസഭ 57,491 പതാകകൾ സ്ഥാപിച്ചു. ജിദ്ദ നഗരസഭ 11,985 പതാകകളും കിഴക്കൻ പ്രവിശ്യ നഗരസഭ 15,400 പതാകകളും മദീനാ നഗരസഭ 16,832 പതാകകളും മക്കാ നഗരസഭ 1500 പതാകകളും സ്ഥാപിച്ചു. അൽബാഹ നഗരസഭ 30,000 പതാകകളും അസീർ നഗരസഭ 28,971 പതാകകളും അൽഖസീം നഗരസഭ 24,483 പതാകകളും ജിസാൻ നഗരസഭ 24,000 പതാകകളും ഹായിൽ നഗരസഭ 22,975 പതാകകളും തായിഫ് നഗരസഭ 20,530 പതാകകളും തബൂക്ക് നഗരസഭ 17,500 പതാകകളും അൽജൗഫ് നഗരസഭ 13,000 പതാകകളും ഉത്തര അതിർത്തി പ്രവിശ്യാ നഗരസഭ 9450 പതാകകളും നജ്‌റാൻ നഗരസഭ 4857 പതാകകളും ഹഫർ അൽബഹാത്തിൻ നഗരസഭ 4700 പതാകകളും അൽഹസ നഗരസഭ 4233 പതാകകളും സ്ഥാപിച്ചതായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. 

Tags

Latest News