Sorry, you need to enable JavaScript to visit this website.

അരിസബലാഗ ബാധ്യതയായി, ചെല്‍സിക്ക് പുതിയ ഗോളി

ലണ്ടന്‍ - റെക്കോര്‍ഡ് തുക നല്‍കി ടീമിലെടുത്ത കെപ അരിസബലാഗ ബാധ്യതയായി മാറിയതോടെ ചെല്‍സി പുതിയ ഗോള്‍കീപ്പറെ ടീമിലെടുത്തു. ഫ്രഞ്ച് ക്ലബ് റെന്നില്‍ നിന്ന് എഡ്വേഡ് മെന്‍ഡി ചെല്‍സിയിലെത്തി. ഇതോടെ അിസബലാഗയുടെ ഭാവി അനിശ്ചിതത്വത്തിലായി. 
2018 ല്‍ എട്ട് കോടി യൂറോയുടെ കരാറില്‍ ചെല്‍സിയിലെത്തിയ അരിസബലാഗ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോളിയായിരുന്നു. അബദ്ധങ്ങളുടെ പേരിലാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു തവണ സബ്സ്റ്റിറ്റിയൂഷന് വിസമ്മതിച്ചു. ലിവര്‍പൂളിനെതിരായ കഴിഞ്ഞ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരത്തിലായിരുന്നു അരിസബലാഗയുടെ ഒടുവിലത്തെ അബദ്ധങ്ങള്‍. 
മെന്‍ഡി സെനഗലിന്റെ ഗോള്‍കീപ്പറാണ്. ഈ വര്‍ഷം റെന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയതില്‍ മെന്‍ഡിക്ക് പ്രധാന പങ്കുണ്ട്. ചെല്‍സിക്ക് മറ്റൊരു ഗോളിയുണ്ട്. മുപ്പത്തെട്ടുകാരന്‍ വില്ലി കബയാരൊ. 

Latest News