Sorry, you need to enable JavaScript to visit this website.

ഇടവേള നന്നായി ഉപയോഗിച്ചു - സഞ്ജു

ദുബായ് - കോവിഡ് മൂലം വീണുകിട്ടിയ ഇടവേള ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും ഷോട്ടുകളുടെ വൈവിധ്യം പരീക്ഷിക്കാനും ഉപയോഗിച്ചതാണ് തന്റെ വിജയ രഹസ്യമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പി സഞ്ജു സാംസണ്‍. ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗിനെ തരിപ്പണമാക്കി 32 പന്തില്‍ സഞ്ജു അടിച്ചെടുത്തത് 74 റണ്‍സായിരുന്നു. ഒമ്പത് സിക്‌സറുകളുണ്ടായിരുന്നു ഇന്നിംഗ്‌സില്‍. സഞ്ജുവായിരുന്നു മാന്‍ ഓഫ ദ മാച്ച്. 
വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. രണ്ട് ക്യാച്ചെടുക്കുകയും രണ്ട് സ്റ്റമ്പിംഗ് നടത്തുകയും ചെയ്തു. രാജസ്ഥാന്‍ ടീമില്‍ മൂന്ന് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്മാരുണ്ട്. റോബിന്‍ ഉത്തപ്പയും ജോസ് ബട്‌ലറുമാണ് മറ്റുള്ളവര്‍. അതിനാല്‍ സ്ഥാനത്തിനു വേണ്ടി കടുത്ത മത്സരമാണ്. ആരാണ് കീപ്പറാവേണ്ടതെന്ന് കോച്ചാണ് തീരുമാനിക്കുന്നതെന്നും ഏതു ദൗത്യവും സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഞ്ജു പറഞ്ഞു. 
 

Latest News