Sorry, you need to enable JavaScript to visit this website.

ചെന്നൈ ടൈ ടെസ്റ്റ് ഹീറോ ഡീന്‍ ജോണ്‍സ് മുംബൈയില്‍ മരിച്ചു

മെല്‍ബണ്‍ - ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചെന്നൈയിലെ ഐതിഹാസികമായി ടൈ ആയ ടെസ്റ്റിലെ ഹീറോ ഡീന്‍ ജോണ്‍സ് ഓര്‍മയായി. ഹൃദയാഘാതംമൂലം മുംബൈയിലാണ് അമ്പത്തൊമ്പതുകാരന്‍ മരിച്ചത്. ഓസ്‌ട്രേലിയക്കു വേണ്ടി 52 ടെസ്റ്റും 164 ഏകദിനങ്ങളും കളിച്ചിരുന്നു. 1986-87 ലെ ടൈ ആയ ചെന്നൈ ടെസ്റ്റില്‍ അതിയായ ക്ഷീണവും ഛര്‍ദ്ദിയും വകവെക്കാതെ നേടിയ 210 റണ്‍സാണ് ജോണ്‍സിന്റെ മാസ്റ്റര്‍ പീസ്. ആശുപത്രിയിലാണ് ആ ഇന്നിംഗ്‌സ് അവസാനിച്ചത്. ഐ.പി.എല്‍ കമന്ററി പാനലിന്റെ ഭാഗമായാണ് ജോണ്‍സ് മുംബൈയിലെത്തിയത്. 
 

Latest News